പൊതുതിരഞ്ഞെടുപ്പിൽ നിർണായക പങ്കുമായി ഇ- ഡ്രോപ്പ് വെബ് പോർട്ടൽ

തൃശ്ശൂർ: പൊതുതിരഞ്ഞെടുപ്പിൽ പോളിങ്  ഡ്യൂട്ടിക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ തുടങ്ങിയവരെ കുറ്റമറ്റ രീതിയിൽ വിന്യസിപ്പിക്കാൻ ഇ ഡ്രോപ്പ് വെബ് പോർട്ടൽ സുപ്രധാന പങ്ക് വഹിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായാണ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ കേരള  വെബ് അടിസ്ഥാനത്തിൽ ഇ ഡ്രോപ്പ് പോർട്ടലിന് തുടക്കം കുറിച്ചത്. (www.edrop. gov.in) ഇതോടെ വളരെ പ്രയാസമേറിയതും സമയ ബന്ധിതമായി തീർക്കേണ്ടതും പ്രയത്നം ഏറെ ആവശ്യമുള്ളതുമായ  പ്രവർത്തനങ്ങൾക്കാണ് ശാശ്വത പരിഹാരമായിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിലൂടെ ഈ പോർട്ടൽ വഴി സ്ഥാപന മേധാവികൾക്ക് ലോഗിൻ ഐഡി യും പാസ്സ് വേർഡും നൽകുന്നു. 

 മുലയൂട്ടുന്ന അമ്മമാർ, രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ഉള്ളവർ, രോഗാവസ്ഥയിലുള്ളവർ തുടങ്ങിയവരെ സ്വയമേവ ഒഴിവാക്കി ജീവനക്കാരെ ഡ്യൂട്ടിക്കായി വിന്യസിക്കുന്നു. കൂടാതെ ആർ ഒ, എ ആർ ഒമാർ, ഭിന്നശേഷിക്കാർ എന്നിവരെയും ഉൾപ്പെടെ 65000 പേരെ  ഒഴിവാക്കി സംസ്ഥാനത്ത് 2 ലക്ഷം പോസ്റ്റുകൾ ഓർഡറാക്കി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പോസ്റ്റുകൾ ഉറപ്പാക്കി മേധാവികൾക്ക് തിരികെ നൽകുന്നു. ജില്ലയിൽ ഇപ്രകാരം 16,655 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്.

പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫിസർ, രണ്ട് പോളിങ് ഓഫീസർമാർ, പോളിംഗ് അസിസ്റ്റന്റ് എന്നീ 5 പേരടങ്ങുന്ന ഗ്രൂപ്പിനെയും പോർട്ടൽ തിരിക്കുന്നു. അതിദൂര സ്ഥലങ്ങളിലും വന മേഖലകളിലും പുരുഷ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ടാം ഘട്ട തരം തിരിവിന് ശേഷം തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ഉദ്യോഗസ്ഥർക്ക്‌ നിയോഗിക്കപ്പെട്ട പോളിങ് ബൂത്തുകളുടെ അറിയിപ്പുമായി എസ് എം എസും അയക്കുന്നു. തിരഞ്ഞെടുപ്പ് ദിനം ഇതേ ഡാറ്റ പോൾ മാനേജർ ആപ്പിലും ലഭ്യമാക്കുന്നു. എൻ ഐ സി സീനിയർ ടെക്നിക്കൽ ഡയറക്ടർ സുരേഷ് കെ, അസിസ്റ്റന്റ് ഇൻഫർമാറ്റിക്സ് ഓഫീസർ ബെർക്കിൻസ് സി ഡബ്ല്യൂ, സപ്പോർട്ട് എഞ്ചിനീയർമാരായ നീതു, പ്രിയ എം ടി, സജീഷ് കെ പി, സോണി ഫ്രാൻസിസ് എന്നിവരാണ് ജില്ലയിൽ ഇ ഡ്രോപ്പിലൂടെ തിരഞ്ഞെടുപ്പ് കാര്യക്ഷമമാക്കുന്നതിന്  വേണ്ട പിന്തുണ നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →