തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഘട്ടം ആവേശ തിരയിളക്കമില്ലാതെ ജില്ലയിൽ അവസാനിച്ചു.
പ്രചാരണത്തിന്റെ സമാപന ദിവസം കലാശക്കൊട്ട് എന്ന കൂട്ടിപ്പൊരിച്ചിൽ ഇത്തവണ കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഒഴിവാക്കി. അനൗൺസ്മെന്റുകള്‍ക്കു പുറമേ ചെണ്ടമേളം അടക്കമുള്ള ആരവങ്ങളുമായുള്ള കൊട്ടിക്കലാശമാണ് പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കിയത്. കൂടാതെ നിശബ്ദ പ്രചാരണത്തിന്റെ നാളുകളില്‍ എതിര് സ്ഥാനാര്‍ത്ഥിക്കെതിരേ വ്യക്തിഹത്യ, കുപ്രചാരണ നോട്ടീസുകള്‍ ഇറക്കൽ എന്നിവ പടില്ല. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്