ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരം: 77 ശതമാനം പോളിങ്

ബോഡോലാന്‍ഡ്: അസമിലെ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച സമാധാനപരമായി അവസാനിച്ചു, വോട്ടിംഗ് ശതമാനം 77 ആണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.”പോളിംഗ് സമാധാനപരവും ചിട്ടയുള്ളതുമായിരുന്നു,” -സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. കോവിഡ് -19 പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടായിരുന്ന തിനാല്‍ ഞങ്ങള്‍ അരമണിക്കൂര്‍ നേരത്തെ ആരംഭിച്ചു. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസേഷന്‍, താപനില പരിശോധന എന്നിവ ബൂത്തുകളിലുടനീളം ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് കോവിഡ് -19 കാരണം മാറ്റിവയ്ക്കുകയും ഇപ്പോള്‍ നടത്തുകയും ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി 27നാണ് ബോഡോ സമാധാന കരാറില്‍ കേന്ദ്ര സര്‍ക്കാരും ബോഡോ നേതാക്കളും ഒപ്പുവെച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും സംഘടനയുടെ നേതാക്കളുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറില്‍ ഒപ്പുവെച്ച് രണ്ടു ദിവസത്തിനകം 1,615 ബോഡോ തീവ്രവാദികള്‍ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →