61 വയസുള്ള ഭര്‍ത്താവിനെ കൊന്ന 34 കാരിയായ മുന്‍ ബ്രസീലിയന്‍ ബോക്സര്‍ അറസ്റ്റില്‍

സ്വിറ്റ്‌സര്‍ലന്‍ഡ്: 61 കാരനായ ഭര്‍ത്താവിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് മുന്‍ ബ്രസീലിയന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ വിവിയന്‍ ബെന മൗഫ് അറസ്റ്റിലായി. ഏഴ് ആഴ്ചത്തെ അന്വേഷണത്തിന് ശേഷമാണ് ബോക്‌സര്‍ അറസ്റ്റിലാവുന്നത്. ജനുവരിയില്‍ വിവാഹിതരായ ദമ്പതികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മരണപ്പെട്ട വ്യവസായിയായ ഭര്‍ത്താവിന്റെ പേര് പോലീസ് വ്യക്തമാക്കിയിട്ടില്ല. സ്വിസ് പട്ടണമായ ഇന്റര്‍ലേക്കനില്‍ അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായിയാണ് ഒബീനോഫിന്റെ ഭര്‍ത്താവ്. ഒക്ടോബര്‍ 19നാണ് റെസ്റ്റോറന്റിനു മുകളില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 കാരിയായ ഒബെന മൗഫിന്റെ ജിമ്മിലും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →