ബെംഗളൂരു: പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാപരമായ അധികാരം ഉണ്ടെന്ന് കര്‍ണ്ണാടക ഹൈക്കോടതി. ഇത് അവരുടെ മൗലീകാവകാശമാണെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവില്‍ നിന്നും മോചിപ്പിക്കമെന്ന് ആവശ്യപ്പെട്ട് സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ യുവാവ് വജീ്ഖാന്‍ കോടതിയില്‍ നിവേദനം നല്‍കിയിരുന്നു. കേസില്‍ യുവതിയുടെ വാദം കേട്ടതിന് പിന്നാലെയാണ് കോടതി ഇക്കാര്യം വാക്കാല്‍ പറഞ്ഞതെന്നും ലൈവ്‌ലാ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന്‍റെ പേരില്‍ നിര്‍ബ്ബന്ധിച്ച് മതം മാറ്റുന്നത് തടയാന്‍ യുപി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം വ്യത്യസ്ഥ മതങ്ങളിലുളളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് ഒരുമാസം മുമ്പുതന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. ലൗജിഹാദിനെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതിയിടെ പരാമര്‍ശം