കാൻബറ: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 12,000 റണ്‍ തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന ബഹുമതി ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിക്ക്. 242 ഇന്നിങ്സിലാണ് കോഹ്ലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് (300 ഇന്നിങ്സ്) മറികടന്നത്. ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് 314 ഇന്നിങ്സിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.
ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ 63 റണ്‍സ് നേടിയ കോഹ്ലിയുടെ ആകെ റണ്‍ 12,040 ആയി. 2008ലാണ് കോഹ്ലിയുടെ ഏകദിന അരങ്ങേറ്റം. ഏകദിനത്തിലെ ആകെ റൺസില്‍ കോഹ്ലി ആറാമതാണ്. 452 ഇന്നിങ്സില്‍ 18,426 റണ്ണുമായി സച്ചിനാണ് മുന്നില്‍.

