അഞ്ചലില്‍ യുവാവിന് നേരെ അക്രമണം . കൈയ്യുംകാലും തല്ലിയൊടിച്ചു

അഞ്ചല്‍: അഞ്ചലില്‍ അക്രമിസംഘം യുവാവിന്റെ കൈയ്യുംകാലും തല്ലിയൊടിച്ചു. അഞ്ചല്‍ മൈലോട്ടുകോണം സ്വദേശി നിസാറിനാണ് അക്രമത്തില്‍ പരിക്കേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിസാറിന്റെ പരിക്കുകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക മാറ്റി.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നിസാര്‍ തന്റെ പണിശാലക്കുളളില്‍ കിടന്നുറങ്ങുകയായിരുന്നു.വാതില്‍ പൊളിച്ച അകത്തുകയറിയ അക്രമിസംഘം തടികൊണ്ട് നിസാറിന്റെ കൈയ്യും കാലും തല്ലി ഒടിക്കുകയായിരുന്നു. അക്രമിസംഘം ആരാണെന്നോ എന്തിനാണ് ആക്രമണം നടത്തിയതെന്നോ വ്യക്തമായിട്ടില്ല. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

ഒട്ടേറെ അടിപിടി കോസുകളില്‍ പ്രതിയാണ് മര്‍ദ്ദനമേറ്റ നിസാര്‍. സ്വന്തം അമ്മയെ മര്‍ദ്ദിച്ചതടക്കം നിരവധി കേസുകള്‍ നിസാറിന്റെ പേരിലുണ്ടെന്ന് പോലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →