മൈസൂരു: അമ്മ കടുവയുടെ ജഡത്തിനരികിൽ നിന്ന് പത്ത് ദിവസം മാത്രം പ്രായമുള്ള രണ്ടു കടുവ കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
മുതുമലൈ കടുവാ സങ്കേത പരിധിയിലെ സിങ്കര റെയ്ഞ്ചില്‍പ്പെടുന്ന അചകരെയ്ക്ക് സമീപത്തു നിന്നാണ് ചത്ത നിലയിൽ പെൺകടുവയേയും രണ്ട് ആൺ കടുവ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.
ബന്ദിപ്പുര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിക്കടുത്തുള്ള ഈ പ്രദേശത്തു നിന്നും 20-11-2020 വെള്ളിയാഴ്ച വൈകീട്ടാണ് പെണ്‍ കടുവയുടെ മൃതദേഹം മുതുമലൈ കടുവ സങ്കേത പരിധിയിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി പിറ്റേ ദിവസം എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടത്.
സമീപത്തു നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവക്കുഞ്ഞുങ്ങളെ വനം വകുപ്പിന്റെ സംരക്ഷണത്തിലാക്കി. ഇവ തനിയേ ജീവിക്കാനായ ശേഷം കാട്ടിലേക്ക് മടക്കി അയയ്ക്കും. വിഷം ഉള്ളിൽ ചെന്നതാണ് പെണ്‍ കടുവയുടെ മരണ കാരണം എന്നാണ് സംശയിക്കുന്നത്.

