കോട്ടയം: വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 126/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നവംബർ 24 ,25 , 27 തീയതികളിൽ രാവിലെ 5.30 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും.
അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിയിൽ രാവിലെ 5.30ന് ആവശ്യമായ രേഖകളുടെ അസൽ സഹിതം ഉദ്യോഗാർഥികൾ ഹാജരാകണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസർ അറിയിച്ചു.