മന്ത്രവാദിയെന്നാരോപിച്ച് പ്രായമായ സ്ത്രീയെ ആക്രമിച്ചു

ഗുവാഹത്തി: ആസമിലെ ഗോലഘട്ടില്‍ മന്ത്രവാദിയെന്നാരോപിച്ച് 70 കാരിയായ സ്ത്രീയെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു. മിസമോറ തേയില തോട്ടത്തില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച(18/11/2020) രാത്രിയാണ് സംഭവം. ദെര്‍ഗോണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എത്തുന്നതിന് മുമ്പ് അക്രമികള്‍ രക്ഷപെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →