ഒരു വര്‍ഷത്തില്‍ ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായതായി പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ നിന്ന് വ്യക്തമാണെന്ന് ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസ് സിഇഒ തലീന്‍ കുമാര്‍. പോര്‍ട്ടലില്‍ കഴിഞ്ഞ വര്‍ഷം 3,509 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തത് ഈ വര്‍ഷം 7,438 ആയി വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്ഇകള്‍ക്കും വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കുന്നത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള 25,000 രൂപയില്‍ കൂടുതല്‍ ഉള്ള എല്ലാ ഇടപാടുകളും സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് പ്ലേസായ ജെം വഴിയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ജെമ്മില്‍ കൊവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കുണ്ട്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ജെം പോര്‍ട്ടലില്‍ തുടക്കത്തില്‍ പ്രവര്‍ത്തിയ്ക്കുന്നത്. 10,252 ഉല്‍പ്പന്നങ്ങളും 173 സേവന വിഭാഗങ്ങളുമുള്ള 2.42 ലക്ഷം എംഎസ്ഇകളാണ് പോര്‍ട്ടലില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →