മദ്യ ലഹരിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു

കാസര്‍കോട്:മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു. സന്തോഷ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിജയന്‍മേസ്ത്രി (65)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 5 വര്‍ഷമായി സന്തോഷ് നഗറില്‍ താമസിച്ച് നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു.

ഇയാളുടെകൂടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. തലക്കുപിറകിലാണ് ഗുരുതരമായി പരിക്കേറ്റത്.മൃതദേഹം ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊലക്കുശേഷം കടന്നുകളഞ്ഞ ഇയാള്‍ പോലീസിന്റെ വലയിലായിട്ടുണ്ടെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →