അനധികൃത പണത്തിന്റെ കണക്കില്ല, ബിലീവേഴ്‌സ് ചര്‍ച്ചും ബിഷപ്പ് കെ.പി യോഹന്നാനും കൂടുതല്‍ കുരുക്കിലേക്ക്

തിരുവല്ല: അനധികൃത പണത്തിന്റെ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ കഴിയാതെ ബിലീവേഴ്‌സ് ചര്‍ച്ചും ബിഷപ്പ് കെ.പി യോഹന്നാനും കൂടുതല്‍ കുരുക്കിലേക്ക്.

വിദേശത്തുനിന്ന് കിട്ടിയ ആറായിരം കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലിനെ തുടർന്ന് മംഗളം ടിവി സിഇഒ ആര്‍. അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവരോട് അന്വേഷണ സംഘം വിശദീകരണം തേടി.

6000 കോടിയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച അവ്യക്തതകളാണ് നിലവിലുള്ളത്. ഇതില്‍ നാട്ടിലുള്ളവരുടെ മാത്രമാണ് അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ ചോദ്യം ചെയ്യുന്നത്

കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സ്
ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും മംഗളം ടിവിയുടെയും ഉടമസ്ഥര്‍ ഉള്‍പ്പെടെ 63 അക്കൗണ്ട് ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉത്തരവ് നല്‍കിയിട്ടുണ്ട്. ആരോപണവിധേയർ ചോദ്യം ചെയ്യുന്നതിലെ വിവരങ്ങൾ പ്രകാരം നടപടിക്രമങ്ങള്‍ ആരംഭിക്കും.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്.
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മംഗളം ടിവിയിലും നിയമപരമല്ലാത്ത ചിലത് കണ്ടെത്തിയിരുന്നു. കൂടാതെ സഭയിലെ മുതിര്‍ന്ന പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, സഭയുമായി അടുത്ത് നില്‍ക്കുന്ന വിശ്വാസികള്‍ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →