സ്വര്‍ണ്ണമൊത്ത വ്യാപാര കേന്ദ്രത്തില്‍ റെയിഡ് 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട് കേന്ദ്രീകരിച്ചുളള മോഹന്‍ലാല്‍ ജ്വല്ലേഴ്‌സില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ രേഖകളില്ലാത്ത 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തതായി വിവരം. സ്വര്‍ണ്ണത്തിന്റെ മൂല്ല്യം 500 കോടിയിലധികം. രാജ്യത്തേക്കുളള സ്വര്‍ണ്ണവരവിന്‍റെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്.

ചെന്നൈയിലെ ആസ്ഥാനത്തിന് പുറമേ മുംബൈ, കൊല്‍ക്കൊത്ത, കോയമ്പത്തൂര്‍, സേലം തിരുച്ചിറപ്പളളി,മധുര, തിരുനല്‍വേലിഎന്നിവിടങ്ങലിലെ ഓഫീസുകളിലും ജ്വല്ലറികളിലും ഒരേസമയമാണ് റെയിഡ് നടന്നത്. ചെന്നൈയിലെ ഓഫീസിലെ കമ്പ്യൂട്ടറില്‍ കഴിഞ്ഞ വര്‍ഷം 102 കോടിരൂപയുടെ ഇടപാട് നടന്നതായി കാണിക്കുന്നു. രേഖകഴില്ലാതെ സ്വര്‍ണ്ണം വിറ്റതിന്റെ നിരവധി രേഖകളും പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →