ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റു

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും രത്നഗിരിയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ഫേമ നിയമപ്രകാരം കണ്ടുകെട്ടിയ 6 പ്ലോട്ടുകളാണ് ലേലം ചെയ്തത്.നാലു പ്ലോട്ട് ഡല്‍ഹിയിലെ അഭിഭാഷകനായ ഭൂപേന്ദ്ര ഭരദ്വാജും രണ്ടെണ്ണം അഭിഭാഷകനായ അജയ് ശ്രീവാസ്തവയും സ്വന്തമാക്കി.

ഇബ്രാഹിം മാന്‍ഷന്‍ എന്ന തറവാട് വീട് 11.2 ലക്ഷം രൂപയ്ക്കാണ് അജയ് ശ്രീവാസ്തവ സ്വന്തമാക്കിയത്. മറ്റൊരു പ്ലോട്ട് 4.3 ലക്ഷം രൂപയ്ക്കാണ് ശ്രീവാസ്തവ ലേലത്തില്‍ എടുത്തത്. ദാവൂദിന്റെ മാതാവിന്റെയും സഹോദരിയുടെയും പേരിലുള്ളതായിരുന്നു ഇത്. ദാവൂദിന്റെ വസ്തുവകകളുടെ മുന്‍പ് നടന്ന ലേലങ്ങളിലും പങ്കെടുത്ത ശ്രീവാസ്തവ നേരത്തെ ഒരു വ്യവസായ പ്ലോട്ട് സ്വന്തമാക്കിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന് ദാവൂദിന്റെ അനുയായികളുടെ ഭീഷണിയും ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →