നടൻ ​ഗണപതിയുടെ സഹോദരൻ ചിതംബരം എസ്പിയുടെ ‘ജാന്‍ എമന്റെ’ പൂജ കഴിഞ്ഞു

വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എൻ്റെർടൈമെൻ്റിൻ്റെ ബാനറിൽ ഒരുങ്ങുന്ന ജാൻ എമൻ്റ പൂജ കഴിഞ്ഞു. നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലുവര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൻ പ്രധാന വേഷത്തിലെത്തുന്നത്.

ജയരാജ്, രാജീവ് രവി, കെ.യു മോഹനന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ്

ക്യാമറാമാനും ആയിരുന്ന ചിദംബരം എസ്.പിയുടെ ആദ്യ സംവിധാനചിത്രം കൂടിയാണിത്. ചിദംബരവും നടന്‍ ഗണപതിയും, സപ്‌നേഷും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിൻ്റെ

ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, സംഗീത സംവിധാനം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ദാസ്, നിര്‍മ്മാണ നിര്‍വഹണം .കെ ജിനു, എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത് . സലാം കുഴിയിലും സജിത്ത് കുമാറുമാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍. മേക്കപ്പ് മേക്കപ്പ് ആര്‍ജി വയനാടന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത് ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →