പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി മുങ്ങിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു.

കോട്ടയം: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയശേഷം വിദേശത്തേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയ ദിവസം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയില്‍ പിഎസ് പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പ്രതിക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു.

ഇതേ തുടര്‍ന്ന് ഇയാള്‍ വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. എംബസിയുടെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് പ്രതി നാട്ടിലേക്ക് തിരിച്ചെത്തിയ അന്നുതന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കോട്ടയം വെസ്റ്റ് ‌പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംജെ അരുണും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →