അൻപതാം പിറന്നാൾ ആഘോഷിക്കുന്ന ബോളിവുഡ് താര സുന്ദരി തബു ഇപ്പോഴും അവിവാഹിതയായി കഴിയുന്നതിനു പിന്നിലെ കാരണം അജയ് ദേവ്ഗൺ ആണെന്ന്
മുന്‍പ് ഒരു അഭിമുഖത്തില്‍ തബു പറഞ്ഞിരുന്നു. അജയ് ദേവ്ഗണും തബുവും കസിന്‍ സമീര്‍ ആര്യനും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. കൗമാരകാലത്ത് ഇവരായിരുന്നു തന്റെ ബോഡി ഗാര്‍ഡ്‌സ് എന്ന് തബു പറയുന്നു. ”അന്നൊക്കെ ഞാനെവിടെയെങ്കിലും പോയാല്‍ പിന്നാലെ ഞാനറിയാതെ വരും. ഏതെങ്കിലും ചെറുപ്പക്കാരന്‍ എന്നെ ശല്യം ചെയ്യുകയോ, എന്റെ പിന്നാലെ നടക്കുകയോ ചെയ്താല്‍ അവനെ വളഞ്ഞിട്ട് തല്ലി ഭീഷണിപ്പെടുത്തും. അതൊക്കെ കൊണ്ടാണ് ഞാന്‍ വിവാഹം ചെയ്യാതെ പോയത്” എന്നാണ് തബു പറഞ്ഞത്. താന്‍ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് ഇപ്പോള്‍ അജയ് ദേവ്ഗണിന് വേണമെങ്കില്‍ ഒന്നും പശ്ചാതാപിയ്ക്കാം എന്നും തമാശയായി തബു പറഞ്ഞു.
ഇപ്പോഴും അടുത്ത സുഹൃത്തായ അജയ് ദേവ്ഗണിനോട് ചിലപ്പോഴൊക്കെ ഞാൻ പറയാറുണ്ട് എനിക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടു പിടിക്കാന്‍. ഷൂട്ടിങ് സെറ്റില്‍ ആണെങ്കിലും അജയ് ഉണ്ടെങ്കില്‍ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെടുമെന്നും തബു പറഞ്ഞു.

