രണ്ട് ദിവസം: ജനസംഖ്യയിലെ പകുതി പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി സ്ലൊവാക്യ

ബ്രാട്ടിസ്ലാവ: രാജ്യവ്യാപകമായി രണ്ടു ദിവസം നടന്ന കൊവിഡ് ടെസ്റ്റിന് വിധേയമായി സ്ലൊവാക്യയിലെ പകുതി ജനസംഖ്യ. ആദ്യമായാണ് ഒരു രാജ്യം ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നത്. ശനിയാഴ്ച 25.8 ലക്ഷം പേരില്‍ നടത്തിയ പരിശോധനയില്‍ 25850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതായും പ്രതിരോധ മന്ത്രി ജറോസ്ലാവ് നാഡ് പറഞ്ഞു.

കഴിയുന്നത്ര ആളുകളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 വയസിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. പൂര്‍ണമായും സൗജന്യമായാണ് പരിശോധന സംഘടിപ്പിച്ചത്.ആരോഗ്യ സൂചികയില്‍ പിന്നിലായ രാജ്യം, കൊവിഡിനെ തുരത്താന്‍ നടപ്പാക്കിയത് ലോക്ക് ഡൗണ്‍. അവസാനം മാര്‍ച്ച് 10 നു ശേഷം ആദ്യമായി പുതിയ കൊവിഡ് കേസുകളില്ലാത്ത രാജ്യമായി മാറുകയും ചെയ്ത രാജ്യമായിരുന്നു സ്ലോവാക്യ.

പരിശോധനയില്‍ പങ്കെടുക്കാത്തവര്‍ക്ക് മാത്രമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അവരെ ജോലിക്ക് പോകാന്‍ അനുവദിക്കില്ലെന്നും നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തി പരിശോധനയില്‍ പങ്കെടുപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും എന്നാല്‍ മറ്റു വഴികളില്ലായിരുന്നുവെന്നും പ്രധാനമന്ത്രി ഇഗോര്‍ മാറ്റോവിക് പറഞ്ഞു.ഇതുവരെ 61829 പേര്‍ക്കാണ് സ്ലൊവാക്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 219 പേര്‍ മരിച്ചു. 13012 പേര്‍ രോഗമുക്തരായി. 48598 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 196 പേരുടെ നില ഗുരുതരമാണ്.

യൂറോപ്യന്‍ യൂണിയനില്‍ അംഗമാണെങ്കിലും 2019 ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയില്‍ സ്ലോവാക്യ ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടില്ല. ആരോഗ്യ സുരക്ഷാ ഭീഷണി കണ്ടെത്താനുള്ള കഴിവില്‍ 70 ാം സ്ഥാനത്തും രോഗ പ്രതികരണത്തിന് 105ാം സ്ഥാനത്തുമാണ് ഈ രാജ്യം. ഇതേ പട്ടികയില്‍ 10ാം സ്ഥാനത്തായിരുന്നു ജര്‍മനി, എന്നാല്‍ രോഗ പ്രതികരണത്തിന് 28ാം സ്ഥാനത്തും. എന്നാല്‍, 70ാം സ്ഥാനത്തുള്ള സ്ലോവാക്യയേക്കാള്‍ 1.70 ലക്ഷം രോഗികളുമായി കൊവിഡ് പട്ടികയില്‍ 7ാം സ്ഥാനത്താണ് ജര്‍മ്മനി.സ്ലോവാക്യ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷം മാര്‍ച്ച് 16 മുതല്‍ ദേശീയ ലോക്ക് ഡൗണ്‍ നടപ്പാക്കി. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ ഒഴികെ സ്‌കൂളുകളും റസ്റ്റോറന്റുകളും ബാറുകളും കടകളും അടച്ചിട്ടു. പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിദേശത്തു നിന്നു മടങ്ങുന്ന പൗരന്മാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി. മൊബൈല്‍ ട്രാക്കിങ് ആപ്ലിക്കേഷനോ വിദഗ്ധമായ ക്വാറന്റീന്‍ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ കൊറോണ വൈറസിനെ മറികടന്നതു ഇങ്ങനെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →