ഉത്ര വധക്കേസ്, പ്രതി സൂരജ് കോടതിയിൽ കുറ്റം നിഷേധിച്ചു, വിചാരണ 2020 ഡിസംബർ ഒന്നു മുതൽ ആരംഭിക്കും

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 6 മുൻപാകെയാണ് തിങ്കളാഴ്ച (02/11/20) കേസിലെ ഒന്നാം പ്രതിയായ സൂരജ് കുറ്റം നിഷേധിച്ചത്. കോടതിയിൽ കുറ്റപത്രം വായിച്ചു കേട്ടതിനു ശേഷം സൂരജ് കുറ്റം നിഷേധിക്കുകയായിരുന്നു.

നേരത്തേ മാധ്യമങ്ങൾക്കു മുന്നിൽ സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. എല്ലാം ചെയ്തത് താൻ ആണെന്ന് സൂരജ് ഏറ്റുപറഞ്ഞിരുന്നു. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സൂരജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ വിചാരണ അടുത്തമാസം ഒന്നിന് ആരംഭിക്കും. ഡിസംബർ ഒന്നിന് ഒന്നാം സാക്ഷി പാമ്പ് പിടുത്തക്കാരൻ സുരേഷിനെ വിസ്തരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →