ദിവാകരന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട മൂന്ന്‌പേര്‍ കസ്റ്റഡിയില്‍

തൃക്കാക്കര: കൊല്ലം ഓയൂര്‍ രേവതി വീട്ടില്‍ ദിവാകരന്‍ നായര്‍ (64)ന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവടക്കം മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായി. കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്. കൊല്ലം കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം .കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുനിന്നാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്.

മൊബൈല്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ക്വൊട്ടേഷന്‍ സംഘമാണ് മരണത്തിന് പിന്നിലെന്ന സൂചനയുണ്ട്. ദിവാകരന്‍ നായരുടെ അടുത്ത ബന്ധുവാണ് ക്വട്ടേഷന് പിന്നില്‍. ഇയാളും ദൗത്യമേറ്റെടുത്ത മറ്റുരണ്ടുപേരുമാണ് പോലീസ് കസ്റ്റഡിയിലുളളത്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് ബന്ധുക്കളും ദിവാകരന്‍ നായരുമായുളള തര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചിരുന്നു.

മരണത്തിന് മുമ്പുളള ദിവസങ്ങളില്‍ മലപ്പുറം സ്വദേശിനിയായ യുവതി ദിവാകരന്‍ നായരുമായി പലതവണ ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിടിയിലായതില്‍ ഒരാളുമായി ഇവര്‍ 19 പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

കാസര്‍കോട് സ്വദേശിനിയുടെ മേതൃത്വത്തില്‍ ക്വൊട്ടേഷന്‍ സംഘം മലപ്പുറം സ്വദേശിനിയെ ഉപയോഗിച്ച ഹണിട്രാപ്പിലൂടെ കാക്കനാട് വിളിച്ചുവരുത്തിയെന്ന സൂചനയുണ്ട്. എന്നാല്‍ യുവതി സംഭവ ദിവസം കാക്കനാട് എത്തിയതുമില്ല. ദിവാകരന്‍ സഞ്ചരിച്ച ഓട്ടോയെ പിന്തുടര്‍ന്ന് ഇന്നോവ കാര്‍ കോട്ടയത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കാറിലായിരുന്നു അന്വേഷണ സംഘം സഞ്ചരിച്ചിരുന്നത്. യുവതിയടക്കം രണ്ടുപേര്‍ക്കായി അന്വേഷണം നടന്നുവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →