ത​ക​ര്‍​ന്ന റോ​ഡിന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധം; അടിവസ്ത്രം ഊരി റോഡിൽ വിരിച്ച ഡോക്ടർ പുലിവാല് പിടിച്ചു

തൃ​ശൂ​ര്‍: ത​ക​ര്‍​ന്ന റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അടിവസ്ത്രം ഊരി റോഡിൽ വിരിച്ച് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഓ​ര്‍​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം അ​സിസ്റ്റന്റ് ​പ്ര​ഫ.​ ഡോ.​ സി.​വി. ​കൃ​ഷ്ണ​കു​മാ​ർ.

28-10-2020 ബുധനാഴ്ചയാണ് ചാ​വ​ക്കാ​ട്-​ചേ​റ്റു​വ റോ​ഡി​ല്‍ ഡോക്ടറുടെ വേ​റി​ട്ട പ്രതി​ഷേ​ധം വളരെ പെട്ടെന്ന് ജനശ്രദ്ധ ആകർഷിച്ചു. എന്നാൽ ആശുപത്രി അധികൃതർ വിശദീകരണം ആവശ്യപ്പെട്ടതോടെ ഡോക്ടർ മാപ്പ് പറഞ്ഞു. എങ്കിലും നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.

റോ​ഡ് പൊ​ളി​ഞ്ഞ​തി​നു പി​ന്നി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രിയുടെയും എം​എ​ല്‍​എ​യു​ടേ​യും അ​ഴി​മ​തി​യു​ണ്ടെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ന് മുമ്പ് ഡോ.​ കൃ​ഷ്ണ​കു​മാ​ര്‍ പ​കർത്തിയ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

തുടർന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പല്‍ ഡോ.​ എം.​എ.​ ആ​ന്‍​ഡ്രൂ​സ് ഡോ.​ കൃ​ഷ്ണ​കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. നടപടിക്കും സാധ്യതയുണ്ട്.

തനിക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ സംഭവിച്ചെന്ന് മാപ്പപേക്ഷയിൽ ഡോക്ടർ വ്യക്തമാക്കി. നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നും പ്ര​തിഷേധത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത വ​ഴി തെ​റ്റായിപ്പോയി. മ​ന്ത്രി​യു​ടേ​യും എം​എ​ല്‍​എ​യു​ടേ​യും പേ​രില്‍ അ​ഴി​മ​തി ആ​രോ​പി​ച്ച​ത് വ​ലി​യ തെ​റ്റാ​ണെ​ന്നും ഡോ.​കൃ​ഷ്ണ​കു​മാ​ര്‍ വി​ശ​ദീ​ക​ര​ണ ​കു​റി​പ്പി​ല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →