കൊൽക്കത്ത: ബി ജെ പി ക്കെതിരെ ഡിജിറ്റൽ പ്രചരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. ബി ജെ പി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഇതിൽ നിന്നും ഓരോരുത്തരും സ്വയരക്ഷ ഉറപ്പാക്കണമെന്നുമാണ് പാർടിയുടെ പ്രധാന പ്രചരണ മുദ്രാവാക്യം.
ഭിന്നിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പി ബംഗാളിന്റെ സാമൂഹിക ജീവിതത്തെ തകിടം മറിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ‘ബിജെപിയിൽ നിന്ന് സ്വയം സുരക്ഷിതരായി അടയാളപ്പെടുത്തുക’ എന്ന ഡിജിറ്റൽ കാമ്പയിൻ സേവ്ബെംഗാൾഫ്രോംബ്.കോം എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിപ്പിക്കുന്നത്. ഇതിനോടകം 1,11,000-ത്തിലധികം ആളുകൾ സ്വയം സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടി പറയുന്നു.

