ചെന്നൈ: മുത്തയ്യ മുരളീധരൻ്റെ ബയോ പിക്കിൽ നിന്നും പിൻമാറിയിട്ടും തമിഴ് നടൻ വിജയ് സേതുപതിയ്ക്ക് ഭീഷണി . ഇദ്ദേഹത്തിൻ്റെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ഋത്വിക്ക് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് ഭീഷണിയെത്തിയിരിക്കുന്നത്.
ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്നും വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ഭീഷണിയെത്തിയത്. ശ്രീലങ്കൻ തമിഴ് വംശജരുടെ ജീവിതം മനസിലാക്കി ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിൽ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.