പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്നു പേർ മരിച്ചു

പാലക്കാട്: വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലെ അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് മരിച്ചത്.

2020 ഒക്ടോബർ 19 തിങ്കളാഴ്ചയും കഴിഞ്ഞ ദിവസവുമാണ് മരണം സം‌ഭവിച്ചത്.

ഞായറാഴ്ചയാണ് ഇവര്‍ മദ്യപിച്ചത്. വിഷമദ്യം കഴിച്ചതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കൂ. തമിഴ്നാട്ടില്‍ നിന്നാണ് മദ്യം വന്നതെന്നാണ് പോലിസ് നിഗമനം. അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →