ഡറാഡൂൺ: എട്ട് വർഷം മുൻപ് ഒരു സമരത്തിന്റെ ഭാഗമായി റോഡുപരോധിച്ച 16 പേർക്കെതിരെ ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗർ ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16 പേരിൽ ഒരാൾ ഉത്തരാഖണ്ഡിലെ മന്ത്രിയായ അരവിന്ദ് പാണ്ഡെയാണ്, മൂന്നു പേർ സംസ്ഥാനത്തെ എം എൽ എ മാരാണ്. 2012 ൽ ജാസ്പൂരിൽ നടന്ന പ്രക്ഷോഭത്തിനിടെ ദേശീയപാത തടഞ്ഞു എന്നതാണ് കേസ്.
പ്രതികളെ അറസ്റ്റ് ചെയ്ത് ഒക്ടോബർ 23 ന് ഹാജരാക്കാൻ പ്രത്യേക സംഘം രൂപീകരിക്കാനും കോടതി പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.