ന്യൂ ഡൽഹി: പൊതു വിഭാഗം മരുന്നുകളുടെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ നിര്‍മ്മാതാക്കളുടെയും കയറ്റുമതിക്കാരുടെയും മുന്‍ നിര രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം എന്ന് കേന്ദ്ര വളം രാസവസ്തു വകുപ്പു മന്ത്രി ശ്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ലീഡ്‌സ് 2020 എന്ന പരിപാടിയില്‍ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
തുടക്കത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, അസിത്രോമൈസിന്‍ എന്നീ മരുന്നുകളാണ് അടിയന്തിര ഘട്ടങ്ങളില്‍ കോവിഡ് 19 ന്റെ ചികിത്സക്ക് ഉപയോഗിച്ചിരുന്നത്. ലോകമെമ്പാടും ഏതാണ്ട് 120 രാജ്യങ്ങളിലേയ്ക്ക് ഈ മരുന്നുകള്‍ നല്കിയിരുന്ന ഇന്ത്യയ്ക്ക്, മരുന്നുകളുടെ വിശ്വസനീയ വിതരണക്കാര്‍ എന്ന സത്‌പേര് നേടാന്‍ സാധിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയ്ക്കു പുറത്ത് അമേരിക്കന്‍ എഫ്ഡിഎ മാനദണ്ഡങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം മരുന്നു നിര്‍മ്മാണ കമ്പനികള്‍( 262 ല്‍ അധികം) രാജ്യം ഇന്ത്യ മാത്രമാണ് എന്നും ശ്രീ ഗൗഡ അറിയിച്ചു. അമേരിക്ക, യൂറോപ്പ് തുടങ്ങി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളിലേയ്ക്ക് 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്നുകളാണ് ഇന്ത്യ കയറ്റുമതിചെയ്യുന്നത്.
2024 -ല്‍ ഇന്ത്യന്‍ ഫാര്‍മസി മേഖലയ്ക്ക് 65 അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായമായി വളരാന്‍ സാധിക്കും എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏഴു മെഗാ വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ അടുത്തിടെ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ മൂന്നെണ്ണം ഡ്രഗ് പാര്‍ക്കുകളും നാലെണ്ണം വൈദ്യ ഉപകരണ പാര്‍ക്കുകളുമാണ്. വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ അടുത്ത 5-6 വര്‍ഷത്തേയ്ക്ക് ഉത്പാദനാനുബന്ധ ഇന്‍സെന്റിവ് പദ്ധതി പ്രകാരം സാമ്പത്തിക , സഹായം ലഭിക്കാനുള്ള യോഗ്യത നേടാനാവുമെന്ന് ശ്രീ.ഗൗഡ പറഞ്ഞു.
ഇന്ത്യയിലെ മരുന്നു നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്താനും ഉത്പാദനം ആരംഭിക്കാനും അനുയോജ്യമായ സമയമാണ് ഇത് എന്നും മന്ത്രി ഊന്നി പറഞ്ഞു.
ഇന്ത്യയുടെ രാസവസ്തു പെട്രോകെമിക്കല്‍ വിപണി ഇപ്പോള്‍ ഏകദേശം 165 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെതാണ് എന്നും ശ്രീ ഗൗഡ പറഞ്ഞു. 2025 ഓടെ ഇത് 300 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യത്തിലെത്തും എന്നാണ് കരുതുന്നത്. അതായത് പെട്രോകെമിക്കല്‍ മേഖലയില്‍ ഇന്ത്യയില്‍ മൂലധന നിക്ഷേപത്തിന് വളരെ അനുയോജ്യമായ അവസരങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. വര്‍ധിച്ചു വരുന്ന ഡിമാന്റ് പ്രകാരം 2025 ല്‍ വലിയ അഞ്ചു ശുദ്ധീകരണ ശാലകളും 2040 ല്‍ 14 ശുദ്ധീകരണ ശാലകളും കൂടി ഇന്ത്യയില്‍ ആവശ്യമായി വരും. അതോടെ ഈ മേഖലയില്‍ 65 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വേണ്ടി വരും. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് പെട്രോ കെമിക്കല്‍ മേഖലയുടെ നയങ്ങള്‍ പരിഷ്‌കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
രാസവളങ്ങള്‍ക്കു ബദല്‍ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും ശ്രീ ഗൗഡ സംസാരിച്ചു. ഉദാഹരണത്തിന് നാനോ വളങ്ങളുടെ പ്രയോഗത്തിലൂടെ വളങ്ങളുടെ അളവും ഉപയോഗവും വളരെ കുറയ്ക്കും. അതുവഴി വിദേശത്തു നിന്നുള്ള ഇറക്കുമതിയും നിയന്ത്രിക്കാം, ശ്രീ ഗൗഡ ചൂണ്ടിക്കാട്ടി.