നാവികസേന ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാന ചടങ്ങ്

ന്യൂഡല്‍ഹി : നേതൃപാടവം, പ്രൊഫഷണൽ നേട്ടങ്ങൾ, സ്തുത്യർഹ സേവനം എന്നിവ കാഴ്ചവെച്ച നാവികസേന ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ന്യൂഡൽഹിയിൽ നാവികസേന ആസ്ഥാനത്ത് ഇന്ന് നടന്നു. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങൾ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് ചടങ്ങിൽ വിതരണം ചെയ്തു. യുദ്ധ സേവ മെഡൽ , നവ സേന പുരസ്‌കാരം ( സേവനത്തോടുള്ള പ്രതിബദ്ധത), ആറ് വിശിഷ്ടസേവാമെഡലുകൾ( ദീർഘകാല സേവനം) എന്നിങ്ങനെ എട്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, അവാർഡ് ജേതാക്കളുടെ പങ്കാളികള്‍ എന്നിങ്ങനെ ഏതാനും പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Share
അഭിപ്രായം എഴുതാം