വൈക്കം: വൈക്കം ചെമ്പിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ആശാരി തറയിൽ കാർത്ത്യായനിയും മകൻ ബിജുവും ആണ് മരിച്ചത്. ബുധനാഴ്ച (14.10.2020) വൈകിട്ടാണ് വൈക്കം ചെമ്പ് മാത്തുങ്കലിലാണ് സംഭവം നടന്നത്.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന് നിഗമനം. കാർത്ത്യായിനിയമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു ബിജു.
12 -10 – 2020 തിങ്കളാഴ്ച മരം വെട്ടി ലഭിച്ച 6,000 രൂപയുടെ മുകളിൽ ഉണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. പോലീസ് നടപടികൾ ആരംഭിച്ചു.