കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നമ്മൾ എന്ന ചിത്രത്തിലൂടെ എത്തിയ ഭാവന. ഈ ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരം, വളരെ പെട്ടെന്ന് സൗത്തിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഒരുപോലെ മലയളത്തിലും അന്യഭാഷ ചിത്രങ്ങളിലും സജീവമായ താരം വിവാഹ ശേഷം മലയാളം വിടുകയായിരുന്നു. ഇപ്പോൾ കന്നഡ സിനിമയിലാണ് നടി സജീവം. ഭാവനയുടെ അന്യഭാഷ ചിത്രങ്ങൾക്ക് മലയാളത്തിലും മികച്ച ആരാധകരുണ്ട്.
കന്നഡ സിനിമ നിർമ്മാതാവായ നവീനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു നടി സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഭാവന പങ്കുവെച്ച ഒരു പഴയ ചിത്രമാണ്, അടുത്ത സുഹൃത്തായ രമ്യ നമ്പീശനുമൊത്തുള്ള ന്യൂയോർക്ക് യാത്ര ചിത്രമാണ്. ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഹൃദയം പറയുന്നത് പിന്തുടരുമെങ്കില്‍ അത് എന്നെ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചേനെ എന്ന് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നു. തന്നെ തിരികെ കൊണ്ടുപോകൂവെന്ന് കുറിച്ച് കൊണ്ടാണ് മനോഹരമായ. കാഴ്ച ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. കമന്റുമായി രമ്യനമ്പീശനും എത്തിയിട്ടുണ്ട്, ‘ ഭാവനയുടെ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറിയിട്ടുണ്ട് . മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു ചിത്രം പങ്കുവെച്ച് കൊണ്ട് നടി രംഗത്തെത്തിയിരുന്നു. എല്ലാ കാര്യങ്ങളും തടിവയ്‍ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്ന് ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചത്.
വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും ഭാവന പറഞ്ഞിരുന്നു. മേക്കപ്പിൽ ഗംഭീര ലുക്കിലെത്തിയ നടി സ്ലീവ്ലെസ്സിലുള്ള ചിത്രമാണ് പങ്കുവെച്ചത്,. എത്തിയിരിക്കുന്നത്.ഭാവനയുടെ ചിത്രത്തിന് കമന്റുമായി സുഹൃത്തുക്കളായ ഗായിക സിത്താര കൃഷ്ണകുമാറും സയനോരയും രംഗത്തെത്തിയിരുന്നു. ഭാവനയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. വിവാഹത്തിന് ശേഷവും ഭാവന സിനിമയിൽ സജീവമായിരുന്നു. 96 ന്റെ കന്നഡ പതിപ്പിലായിരുന്നു താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

