ഹാത്രാസ് കേസ് ഉത്തര്‍ പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് അഡ്വക്കേറ്റ് സീമ കുശ്വാഹ

ലഖ്‌നൗ: ഹാത്രാസ് കേസ് യുപിക്ക് വെളിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകുന്ന അഭിഭാഷക അഡ്വ. സീമ കുശ്വാഹ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചില്‍ തിങ്കളാഴ്ച കേസ് വാദം കേള്‍ക്കുന്നതിനിടെയാണ് അഭിഭാഷക ഇക്കാര്യം ആവശ്യപ്പെട്ടത്. സിബിഐ യുടെ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടെന്ന് അഭിഭാഷകയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേസ് യുപിയില്‍ നിന്ന് മാറ്റണമന്നും കേസ് അവസാനിക്കും വരെ കുടുംബത്തിന് പൂര്‍ണ്ണസുരക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ തങ്ങളുടെ ഭാഗം അവതരിപ്പിച്ചുവെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വികെ ഷാഹി പറഞ്ഞു. ഇരയുടെ കുടുംബത്തോടും സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരോടും കോടതി വിവരം ആരാഞ്ഞിരുന്നുവെന്നും അദ്ദഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉത്തര്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ലോആന്റ് ഓര്‍ഡര്‍ എഡിജിപി, ഡിജിപി തുടങ്ങിയവര്‍ വിചാരണ വേളയില്‍ കോടതിയിലെത്തിയിരുന്നു. കേസില്‍ അടുത്തവാദം നവംബര്‍ 2 ന് നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →