പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിച്ച് 70 കാരി ഹരിഹര്‍ കോട്ടയില്‍

നാസിക്ക്: പ്രായം ഒന്നിനും തടസമല്ലെന്ന് തെളയിച്ച് 70 കാരി സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ഇഗത്പുരിയിലെ ഹരിഹര്‍ കോട്ടയിലാണ് 70 കാരി സ്ത്രീ കയറിയത്. ഇടുങ്ങിയതും 80 ഡിഗ്രി ചരിവുളളതുമായ പാറയില്‍ കൊത്തിയെടുത്ത ഹരികര്‍ കോട്ടയിലേക്കുളള വഴികള്‍ കീഴടക്കുക എന്നത് യുവജനങ്ങള്‍ക്കുപോലും ബാലികേറാമലയാകുമ്പോഴാണ് 70 കാരിയുടെ ഈ നേട്ടം.

ചുണ്ടില്‍ വിടരുന്ന ചെറുചിരിയുമായി സാരിയുമുടുത്ത് ആരുടേയും സഹായമില്ലാതെ പടികള്‍ കയറിവരുന്ന വനിതയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതാരെന്ന് വ്യക്തമല്ല. എന്നാല്‍ നിരവധിയാളുകള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്ന ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഐഎഫ് എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →