തൃശൂര്‍: അക്രമം അഴിച്ചു വിട്ടതിന് ശേഷം അതിനു പിന്നില്‍ തങ്ങളല്ലെന്ന് വിളിച്ചു പറയുന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം പരിപാടിയാണെന്നു മന്ത്രി എ.സി. മൊയ്തീന്‍. എല്‍.ഡി.എഫ്. കണ്‍വീനര്‍ക്കൊപ്പം സനൂപിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍.എസ്.എസ്. നുണ പ്രചാരണം അവസാനിപ്പിച്ച് കത്തി താഴെ വയ്ക്കണമെന്നും മൊയ്തീന്‍ പറഞ്ഞു. സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്.ബജറംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശവാസികളില്‍നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലും ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് സനൂപിനെ വധിച്ചത്.
ആര്‍.എസ്.എസ്, ബജറംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് തനിക്ക് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു. ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിനു ശേഷം നുണ പ്രചാരണത്തിലൂടെ രാജ്യത്ത് കാലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വരുന്നത്. കുന്നംകുളത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍ എസ്.എസ്. ആലോചിക്കുന്നത് എന്നും എ.സി. മൊയ്തീൻ ആരോപിച്ചു.

