ഹൈദരാബാദ്: ഗോകാര്ട്ടില് മുടി കുരുങ്ങി പെണ്‍കുട്ടി ദാരുണമായി മരിച്ചു. ഹൈദരാബാദ് സ്വദേശിനി ശിവ വര്‍ഷിണി (20) യാണ് മരിച്ചത്. 8-10 -2020 വ്യാഴാഴ്ച ഗുറാം ഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ബി ടെക് വിദ്യാര്‍ഥിനിയായ ശിവ വർഷിണി. ഇവിടെ ഗോകാര്‍ട്ട് ഉപയോഗിക്കുന്നതിനെ ചക്രങ്ങളില്‍ പെണ്‍കുട്ടിയുടെ മുടി കുടുങ്ങുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല.ഗോകാര്ട്ടിന്റെ ചക്രത്തില്‍ ശിവവര്‍ഷിണിയുടെ മുടി കുടുങ്ങി ശിരോചര്‍മം പറിഞ്ഞു വേർപെട്ടു. ശിവവര്ഷിണി ധരിച്ചിരുന്ന ഹെല്‍മറ്റും തകര്‍ന്ന നിലയിലായിരുന്നു.തലയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ശിവവര്ഷിണി അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കൾ പകർത്തിയിരുന്നു. ശിവവര്‍ഷിണിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല.ഗോകാര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ കുടുംബം മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഗോകാര്‍ട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് ശിവ വർഷിണിയുടെ ബന്ധുക്കളുടെ ആരോപണം.

