പ്രിയങ്കയുടേയും രാഹുലിന്‍റെയും നിശ്ചയ ദാര്‍ഢ്യത്തിനുമുമ്പില്‍ യുപി പോലീസ് മുട്ടുമടക്കി

ലഖ്‌നൗ: തന്നെ തളളിയിട്ട് മര്‍ദ്ദിച്ച ,അറസ്റ്റ് ചെയ്തുനീക്കിയ യുപി പോലീസിന്‍റെ പ്രതിരോധത്തിനുമുമ്പില്‍ എന്തുവന്നാലും കീഴടങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹാത്രാസിലേക്കുളള യാത്ര. പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ ഇരുവരുടേയും നിശ്ചയ ദാര്‍ഡ്യത്തിനുമുമ്പില്‍ യുപി പോലീസ് മുട്ടുമടക്കുകയായിരുന്നു.

ഹാത്രാസിലെത്തിയ പ്രിയങ്കയും രാഹുലും പെണ്‍കുട്ടിയുടെ ദുഃഖാര്‍ത്ഥരായ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചു. മകളെയോര്‍ത്ത് വിലപിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയെ ആലിംഗനം ചെയ്തുകൊണ്ടാണ് പ്രിയങ്ക അവരെ ആശ്വസിപ്പിച്ചത്. പുറം ലോകവുമായുളള എല്ലാബന്ധവും വിലക്കി തടങ്കലിലെന്നപോലെയാണ് കുറെ ദിവസങ്ങളായി അവര്‍ കഴിഞ്ഞിരുന്നത്. ആ ആലിംഗനത്തിലൂടെ ഒരു രാജ്യം മുഴുവനും അവരോടൊപ്പം ഉണ്ടെന്നും അവര്‍ തനിച്ചല്ലെന്നും അവരെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രിയങ്ക പെണ്‍കുട്ടിയുടെ അമ്മയെ ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം സാമൂഹ മാധ്യമങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേതമെന്യെ പങ്കുവയ്ക്കപ്പെട്ടത്.

പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് ജുഡീഷ്യല്‍ അന്വേഷണമാണ്. കുടുംബവുമായുളള കൂടിക്കാഴ്ചക്കുശേഷം പ്രിയങ്ക മാധ്യമങ്ങളെ അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം ഉത്തരവാദിത്വം മനസിലാക്കണമെന്നും പെണ്‍കുട്ടിക്ക് നീതിലഭിക്കും വരെ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്താന്‍ ലോകത്ത് ഒരു ശക്തിക്കും ആവില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →