ലക്നൗ: ഹത്രാസ് പെണ്‍കുട്ടി കഴിഞ്ഞ നാല് മാസമായി പ്രതികളില്‍ നിന്ന് ഉപദ്രവം നേരിടന്നുണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാവ്. അവള് നടക്കുമ്പോള്‍ പ്രതികളായ സന്ദീപും ലാലുവും അവളെ തടയുമായിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മകള്‍ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ വിസമ്മതിച്ചിരുന്നു. സോപ്പ് വാങ്ങാന്‍ പോലും അവള് ഒറ്റയ്ക്ക് പുറത്തിറങ്ങാറില്ലായിരുന്നു. സഹോദര ഭാര്യയ്ക്കൊപ്പമാണ് അവള് പുറത്ത് ഇറങ്ങിയിരുന്നത്. അത്രയ്ക്ക് അവരെ ഭയപ്പെട്ടിരുന്നുവെന്നും മാതാവ് പറഞ്ഞു.
അതേസമയം,സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പണമോ ഞങ്ങള്‍ക്ക് വേണ്ടെന്നും അവള്‍ക്ക് നീതിയാണ് വേണ്ടതെന്നും ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കോടതിയുടെ മേല്നോട്ടത്തിലല്ലാതെ സിബിഐ അന്വേഷണം വേണ്ടെന്നും അമ്മ വ്യക്തമാക്കിയിരുന്നു

