ന്യൂഡൽഹി: അടുത്തിടെ വിരമിച്ച മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ അറസ്റ്റു ചെയ്തു. സിബിഐ യിൽ പോലീസ് സൂപ്രണ്ടായി വിരമിച്ച എൻ എം പി സിൻഹയെ ആണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഓഗസ്റ്റിൽ വിരമിച്ച സിൻഹ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ എസ്പിയായിരുന്നു.
ബീഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസ് അന്വേഷിച്ച സംഘത്തിന്റെ ഭാഗമായിരുന്നു സിൻഹ. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.