കാസര്‍കോട് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ഇന്നലെ(ഒക്ടോബര്‍ മൂന്ന് )  ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 130  പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4607 പേര്‍ 

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്.ഇവരില്‍ 3340 പേര്‍ വീടുകളിലും 1267 പേര്‍ സ്ഥാപന നിരീക്ഷണത്തിലുമാണുള്ളത്. പുതിയതായി 335 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 815 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  217പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 214 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  477 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 171 പേരെ ഡിസ്ചാര്‍ജ് ചെയ്തു

11991 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 755 പേര്‍ വിദേശത്ത് നിന്നെത്തിയവരും  588 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10648 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 8545 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില്‍ 3352 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 

ജില്ലയില്‍ 257 പേര്‍ക്ക് ഇന്നലെ (ഒക്ടോബര്‍ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്.

അജാനൂര്‍ – 26

ബദിയടുക്ക – 11

ബളാല്‍ – 1

ബേഡഡുക്ക – 18

ചെമ്മനാട് – 9

ചെങ്കള – 8

ചെറുവത്തൂര്‍ – 1

ദേലമ്പാടി – 2

ഈസ്റ്റ് എളേരി – 1

എന്‍മകജെ – 1

കളളാര്‍ – 3

കാഞ്ഞങ്ങാട് – 15

കാസര്‍കോട്-32

കയ്യൂര്‍ ചീമേനി – 4

കിനാനൂര്‍ കരിന്തളം – 1

കോടോംബേളൂര്‍ – 1

കുമ്പടാജെ – 1

കുമ്പള- 6

കുറ്റിക്കോല്‍- 8

മധൂര്‍ – 14

മടിക്കൈ – 4

മംഗല്‍പ്പാടി – 13

മഞ്ചേശ്വരം – 4

മീഞ്ച – 2

മൊഗ്രാല്‍പുത്തൂര്‍ – 3

മുളിയാര്‍ – 1

നീലേശ്വരം – 12

പടന്ന – 1

പൈവളിഗെ – 2

പള്ളിക്കര – 12

പനത്തടി – 7

പുല്ലൂര്‍-പെരിയ – 9

പിലിക്കോട്- 2

പുത്തിഗെ – 1

തൃക്കരിപ്പൂര്‍ – 3

ഉദുമ – 6

വലിയപറമ്പ – 3

വൊര്‍ക്കാടി – 3

വെസ്റ്റ്എളേരി – 5

മറ്റ് ജില്ല

കരിവെള്ളൂര്‍ പെരളം – 1

ജില്ലയില്‍ 130 പേര്‍ക്ക് ഇന്നലെ (ഒക്ടോബര്‍ മൂന്ന്) കോവിഡ് 19 ഭേദമായി. രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്.

ബദിയടുക്ക – 3

ചെമ്മനാട് – 6

ഉദുമ – 6

കാസര്‍കോട്-17

മൊഗ്രാല്‍പുത്തൂര്‍ – 2

ഈസ്റ്റ് എളേരി – 1

ചെങ്കള – 5

മഞ്ചേശ്വരം – 1

കിനാനൂര്‍ കരിന്തളം – 1

ബേഡഡുക്ക – 13

പള്ളിക്കര – 4

ചെറുവത്തൂര്‍ – 5

ബളാല്‍ – 2

തൃക്കരിപ്പൂര്‍ – 3

മംഗല്‍പ്പാടി – 2

പുല്ലൂര്‍ പെരിയ – 2

കുമ്പള – 5

മധൂര്‍ – 4

പുത്തിഗെ – 4

കുറ്റിക്കോല്‍ – 1

കള്ളാര്‍ – 5

കാഞ്ഞങ്ങാട് – 15

മുളിയാര്‍ – 1

കുമ്പടാജെ – 1

പടന്ന – 2

പിലിക്കോട് -2

വൊര്‍ക്കാടി – 1

അജാനൂര്‍ – 12

വലിയപറമ്പ – 1

കോടോംബേളൂര്‍ – 1

മടിക്കൈ – 2

സ്രവ പരിശോധനാ കേന്ദ്രം മാറ്റി 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്രവ പരിശോധനാ കേന്ദ്രം നാളെ(  5.10.20) മുതല്‍  ജില്ലാ ആശുപത്രിക്ക് മുമ്പിലുള്ള നഗരസഭയുടെ  വിമന്‍സ്  ഹോസ്റ്റലിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ജില്ലാ മെഡിക്കല്‍  ഓഫീസര്‍ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8330/covid-19-:-kasaragod-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →