ന്യൂ ഡൽഹി: കോവിഡ് 19 ഭീതിയ്ക്ക് ഇടയിലും ഖാദി പ്രേമികളുടെ ആവേശം കുതിച്ചുയര്‍ന്നപ്പോള്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹി കൊണോട്ട് പ്ലേസിലെ ഖാദി ഉത്പ്പന്നങ്ങളുടെ വില്പനശാലയില്‍ ഒരു കോടിയ്ക്കു മുകളില്‍ വ്യാപാരം രേഖപ്പെടുത്തി. ഒക്ടോബര്‍ 2 വെള്ളിയാഴ്ച്ച മാത്രം ഖാദിയുടെ മൊത്ത കച്ചവടം 1,02,19,496 രൂപയുടെ വിൽപ്പന നടന്നു. നിലവിലുള്ള കൊറോണ മഹാ വ്യാധിയുടെ പശ്ചാത്തലത്തിൽ ഇത് പ്രശംസനീയമാണ് . കഴിഞ്ഞ വര്‍ഷം ഖാദിയുടെ ഉപഭോക്തൃ ഉത്പ്പന്ന വില്പന്നശാല വഴി ഒക്ടോബര്‍ 2 ന് നടന്നത് 1.27 കോടി രൂപയുടെ വ്യാപാരമാണ്.
ഗാന്ധിജയന്തി ദിനത്തില്‍ മാത്രം 1633 ബില്ലുകളുടെ ഉത്പന്നമാണ് വിറ്റു പോയത്. ഒരു ബില്ലിന് ശരാശരി 6258 രൂപ പ്രകാരമാണ് ഇത്. വിവിധ വിഭാഗങ്ങളില്‍ നിന്നും വിവിധ പ്രായത്തിലുള്ളവരുമായ ഉപഭോക്താക്കളുടെ നീണ്ട നിര രാവിലെ മുതല്‍ ഖാദി വില്പനശാലക്കു മുന്നില്‍ ദൃശ്യമായി.
ഗാന്ധിജിയുടെ 151-ാമത് ജന്മദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ ഉത്പ്പന്നങ്ങള്‍ക്കും ഖാദി ഗ്രാമോദ്യോഗ കമ്മിഷന്‍ 20 ശതമാനം വാര്‍ഷിക റിബേറ്റ് പ്രഖ്യാപിച്ചിരുന്നു. ഖാദി ഉത്പ്പന്നങ്ങളുടെ ഈ വന്‍ വില്പനയ്ക്കു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മൂലമാണ് എന്ന് ഖാദി ഗ്രാമോദ്യോഗ കമ്മിഷന്‍ ചെയര്‍മാന്‍ ശ്രീ വിനയ് കുമാര്‍ സക്‌സേന പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഖാദി തുണികളുടെ വലിയ പ്രചാരണത്തിനും ഇതു കാരണമായി. ഉത്പാദനം വന്‍ തോതില്‍ വര്‍ധിപ്പിച്ചിട്ടും അവയുടെ ഉന്നതമായ ഗുണമേന്മ നിലനിര്‍ത്തുന്നതിലുള്ള നിര്‍ബന്ധമാണ് അടിസ്ഥാനപരമായി ഗുണഭോക്താക്കളെ ഒപ്പം നിറുത്തുന്നത് എന്ന് സക്‌സേന കൂട്ടിച്ചേർത്തു. മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില അല്പം കുറവാണെങ്കിലും ഒറ്റ ദിവസം കൊണ്ട് ഒരു കോടിക്കുമേല്‍ വില്പന നടന്നു എന്നത് സംതൃപ്തി നല്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഖാദിക്കുണ്ടായ വന്‍ വില്പനയ്ക്കു വലിയ പ്രസക്തിയുണ്ട്. കോവിഡ് 19 ന്റെ ലോക് ഡൗണില്‍ രാജ്യത്ത് ഏതാണ്ട് എല്ലാ ഉത്പാദന പ്രവര്‍ത്തനങ്ങളും നിലച്ചിരുന്നു. എന്നാല്‍ ഖാദി യൂണിറ്റുകള്‍ രാജ്യമെമ്പാടും അതിന്റെ യൂണിറ്റുകള്‍ വൈവിധ്യവത്ക്കരിക്കുകയും തുണിത്തരങ്ങളും ഗ്രാമീണ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കും പുറമെ ഫേയ്‌സ് മാസ്‌ക്ക്, ഹാന്‍ഡ് വാഷ്, സാനിറ്റൈസറുകള്‍, വിവിധ ശുചിത്വ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിലേയ്ക്കു തിരിയുകയും ചെയ്തു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1661612