2020 സെപ്റ്റംബര്‍ 29നാണ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാ അന്തരിച്ചത്. പരേതനായ വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി 04-10-2020, ഞായറാഴ്ച രാജ്യമെമ്പാടും ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം നടത്താന്‍ കേന്ദ്ര ഗവണ്‍മന്റ് തീരുമാനിച്ചു.
സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന കെട്ടിടസമുച്ചയങ്ങളിൽ ഞായറാഴ്ച പതാക, പകുതി താഴ്ത്തി കെട്ടും. ഞായറാഴ്ച ഔദ്യോഗിക ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

