തൃശൂര്‍: ഫ്‌ളാറ്റിനായി പണം നല്‍കി 10 വര്‍ഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റുകള്‍ നല്‍കിയില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചു. 2010 ലാണ് അക്ഷയാ ബില്‍ഡേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി ഫ്‌ളാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത്. 2010 ല്‍തന്നെ ഫ്‌ളാറ്റിന്‍റെ നിര്‍മ്മാണവും ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും ഫ്‌ളാറ്റ് കൈമാരു ന്നതിനുളള നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണവുമായിട്ടാണ് കോടതിയെ സമീപിച്ചത്.
ഗുരുവായൂര്‍ നഗരത്തോട് ചേര്‍ന്നാണ് 8 നിലകളിലായി 120 ഫ്‌ളാറ്റുകളുളള സമുച്ചയം. ഇതില്‍ 30 എണ്ണം ഒഴികെ എല്ലാം വിറ്റുപോയി. ഫ്‌ളാറ്റ് കൈമാറാമെന്ന് പറഞ്ഞിരുന്ന കാലാവധികളെല്ലാം കഴിഞ്ഞു പോയതായി പണം മുടക്കിയവര്‍ പറഞ്ഞു.
ഏതാണ്ട് 90 ശതമാനം പണികളും പൂര്‍ത്തിയായെന്നും കോവിഡ് കാരണമാണ് പണികള്‍ മുടങ്ങിയതെന്നും അക്ഷയ ഡെവലപ്പേഴ്‌സ് സിഇഒ വിശദീകരിച്ചു. നിക്ഷേപകര്‍ക്ക് യാതൊരു വിധത്തിലുളള ആശങ്കയും വേണ്ടെന്നും, ആറുമാസത്തിനകം ഫ്‌ളാറ്റുകള്‍ കൈമാറാനുളള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായതായും അക്ഷയ ഡെവലപ്പേഴ്‌സ് അറിയിച്ചു. .

