തുര്‍ക്കി മുന്‍ ഫുട്‌ബോള്‍ താരത്തെ കൊല്ലാന്‍ 1.3 മില്യണ്‍ ഡോളറിന്റെ ക്വട്ടേഷന്‍ നല്‍കി ഭാര്യ

അങ്കാറ: തുര്‍ക്കി മുന്‍ ഫുട്‌ബോള്‍ താരം എമ്രെ ആസിക്കിനെ കൊന്ന് മൃതദേഹം സംസ്‌ക്കരിക്കുന്നതിന് വാടക കൊലയാളിയ്ക്ക് 1.3 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതായി ഭാര്യ യഗ്മൂര്‍ ആസിക്ക്. വിവാഹ മോചനം നേടുന്നതിന് എമ്രെ തടസം നിന്നതാണ് കാരണം.കാമുകനായ സുന്‍ഗുറുമായി ചേര്‍ന്നാണ് യഗ്മൂര്‍ ഈ പദ്ധതി തയ്യാറാക്കിയത്. യഗ്മൂറുമായി തനിക്ക് ബന്ധമുണ്ടെന്നും ഭര്‍ത്താവിന്റെ പണം കൈക്കലാക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും സുന്‍ഗുര്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

”എനിക്ക് യഗ്മൂറുമായി ബന്ധമുണ്ടായിരുന്നു. എമ്രെ അസിക്കിന്റെ മരണശേഷം പണം കൈവശപ്പെടുത്തുന്നതിനേ കുറിച്ച് മാത്രമാണ് അവള്‍ ചിന്തിച്ചിരുന്നത്. അവനെ കൊല്ലാന്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു, പക്ഷേ ഞാന്‍ വിസമ്മതിച്ചു, ”-എന്നാണ് വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഡ്യൂസിലെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ സുന്‍ഗുര്‍ പറഞ്ഞിരിക്കുന്നത്.സുന്‍ഗുര്‍ ഈ പദ്ധതി നിരസിച്ചതിനെത്തുടര്‍ന്ന്, യഗ്മൂര്‍ വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. 2012ല്‍ ഫ്രാന്‍സില്‍ വച്ച വിവാഹിതരായ യഗ്മൂറിനും എമ്രേയ്ക്കും മൂന്ന് മക്കളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →