40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു

തിരുവല്ലം : തിരുവല്ലം പാച്ചല്ലൂരിൽ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പുഴയിൽ മുക്കി കൊന്നു. 24- 9- 2020 വൈകിട്ട് 7 മണിയോടെയാണ് സംഭവം. തിരുവല്ലം പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് ദാരുണമായ കൃത്യം ചെയ്തത്. കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും പരാതിയിലാണ് പോലീസ് കേസെടുത്തത്.

രാത്രി ഏഴ് മണിയോടെ കുഞ്ഞിൻറെ അമ്മയും മുത്തശ്ശിയും പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നു. കുഞ്ഞിൻറെ അച്ഛൻ ഉണ്ണികൃഷ്ണൻ വീട്ടിലെത്തി അമ്മയ്ക്ക് കുഞ്ഞിനെ കാണിക്കണം എന്ന് പറഞ്ഞ് കൊണ്ടുപോയിയെന്നും പിന്നീട് കുഞ്ഞിനെ കണ്ടിട്ടില്ലെന്നും ആയിരുന്നു പരാതി. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരച്ചിലിൽ 25-09-2020 വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഈ ക്രൂരകൃത്യം ചെയ്തത് ഉണ്ണികൃഷ്ണനാണെന്ന് ബോധ്യമായി. ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയിലാക്കി പുഴയിൽ മുക്കി കൊല്ലുകയാണ് ചെയ്തതെന്ന് പോലീസ് നിഗമനം.

കുഞ്ഞിൻറെ നൂലുകെട്ട് ആയിരുന്നു വ്യാഴാഴ്ച . നെടുമങ്ങാട് ഉള്ള അമ്മയുടെ വീട്ടിൽ വച്ചായിരുന്നു ചടങ്ങ്. വൈകീട്ട് കുഞ്ഞിനെ അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പാച്ചല്ലൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ ചെന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി എടുത്ത് കുഞ്ഞിനെ അതിലാക്കി ബൈക്കിൽ കയറി ആറ്റിൻ കരയിലേക്ക് പോയി. വഴിയിൽ കണ്ട കൂട്ടുകാരോട് മാലിന്യം കളയാൻ പോവുകയാണ് എന്നായിരുന്നു പറഞ്ഞത്. കുട്ടിയെ വെള്ളത്തിൽ മുക്കി കൊന്നതാണ് എന്നാണ് പോലീസിൻറെ നിഗമനം.


വിവാഹത്തിനുശേഷം ഭാര്യയുമായി സ്നേഹത്തോടെയാണ് ഉണ്ണികൃഷ്ണൻ കഴിഞ്ഞിരുന്നത്. ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഉപദ്രവിക്കാൻ തുടങ്ങി. ഭാര്യയുടെ പരാതിയെ തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടുപേരും ഒരുമിച്ചു താമസിക്കാൻ തുടങ്ങി. കുഞ്ഞിനെ നശിപ്പിച്ചു കളയണം എന്ന പദ്ധതിയുമായി ആസൂത്രിതമായി ചെയ്ത കൊലപാതകം ആണ് ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →