ഭയന്നോടി കിണറ്റില്‍ വീണ യുവാവിനെ പോലീസ്‌ രക്ഷപെടുത്തി

എടപ്പാള്‍: പോലീസിനെ കണ്ട്‌ ഭയന്നോടിയ യുവാവ്‌ ഓട്ടത്തിനിടയില്‍ കിണറ്റില്‍വീണ്‌. പോലീസിന്‍റെ അവസരോചിതമായ ഇടപെടല്‍മൂലം യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായി. 2020 സെപ്‌തംബര്‍ 22ന്‌ പുലര്‍ച്ച ഒരുമണിയോടെ അംശകച്ചേരിയിലാണ്‌ സംഭവം. പട്രോളിംഗിനിടയില്‍ ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐ ശിവന്‍, സിപിഒമധു എന്നിവര്‍ വഴിയരുകില്‍ നില്‍ക്കുന്ന രണ്ട്‌ യുവാക്കളെ ശ്രദ്ധയില്‍ പെട്ടു. പോലീസ്‌ വാഹനം കണ്ട് ഇരുവരും സമീപത്തെ കെട്ടിടത്തിന്‌ അടുത്തേക്ക്‌ നീങ്ങിയതോടെ വാഹനം നിര്‍ത്തി പോലീസ്‌ ചോദ്യം ചെയ്‌തു.

ഇതിനിടെ ഒരു യുവാവ്‌ സമിപത്തെ പറമ്പിലേക്ക്‌ ഓടിമറയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അസ്വാഭാവികത തോന്നാതിരുന്നതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ ഓടിപ്പോയ യുവാവ്‌ എവിടെയാണെന്ന്‌ പോലീസിന്‌ സംശയം തോന്നിയതിനേ തുടര്‍ന്ന്‌ പരിശോധന നടത്തിയപ്പോഴാണ്‌ സമീപത്തെ കിണറ്റില്‍ നിന്നും നിലവിളി കേട്ടത്‌. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും പൊന്നാനിയില്‍നിന്ന്‌ ഫയര്‍ഫോഴ്‌സെത്തി യുവാവിനെ പുറത്തെടുക്കുകയും ചെയ്‌തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി യുയാവിനെ അവരോടൊപ്പം പറഞ്ഞുവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →