ശ്രീനഗർ: സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ബട്ട്മാലു മേഖലയിൽ 17-09-2020, വ്യാഴാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറോളം നീണ്ടു. സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശവാസിയായ ഒരു സ്ത്രീയും മരണമടഞ്ഞു.
ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ഒളിച്ചിരുന്ന് ഭീകരർ സുരക്ഷാസേന ക്കെതിരെ വെടിയുതിർക്കാൻ തുടങ്ങിയപ്പോഴാണ് സുരക്ഷാസേന തിരിച്ചടിച്ചത്. ഏറ്റുമുട്ടലിനിടെ പ്രദേശവാസിയായ ഒരു സ്ത്രീക്കും വെടിയേറ്റു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞു.

