പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപ കേസിലെ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപ കേസിൽ 15 പേർക്കെതിരെ ഡൽഹി സ്പെഷ്യൽ സെൽ കുററപത്രം സമർപ്പിച്ചു. 17500 പേജുള്ള കുറ്റപത്രമാണ് ഈസ്റ്റ് ഡൽഹിയിലെ കർകർദുമ കോടതിയിൽ സമർപ്പിച്ചത്. ജെ എൻ യു വിദ്യാർഥികളായ ദേവാങ്കന കാലിക, നടാഷ നർവാൾ, ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ, മുൻ കോൺഗ്രസ് കൗൺസിലർ ഇഷ്റത് ജഹാൻ, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സാർഗർ, മീറൻ ഹൈദർ, സസ്പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ, ആക്ടിവിസ്റ്റ് സാലിദ് സൈഫി തുടങ്ങിയവരുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. നേരത്തെ അറസ്റ്റിലായിരുന്നു ഉമർ ഖാലിദ് ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ഇല്ല.

2020 ഫെബ്രുവരി 24നാണ് പൗരത്വനിയമഭേദഗതി അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷം വർഗീയ കലാപത്തിലേക്ക് വഴിവെച്ചത്. 53 പേർ കലാപത്തിനിടെ കൊല്ലപ്പെട്ടു നൂറുകണക്കിന് പേർക്ക് വീട് നഷ്ടമായി കോടിക്കണക്കിന് രൂപയുടെ നശിപ്പിക്കപ്പെട്ടു.

25 വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.സാങ്കേതിക തെളിവുകൾ ഉൾപ്പെടെയുള്ള മറ്റ് രേഖകളും കുറ്റപത്രത്തോടൊപ്പമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →