പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനം. സേവനവാരമായി ആഘോഷിക്കുന്നു

ന്യൂഡൽഹി: 17-09-2020 വ്യാഴാഴ്ച നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനമാണ്. സേവനവാരമായി ജന്മദിനം ആഘോഷിക്കാൻ ആണ് ബിജെപി തീരുമാനമെടുത്തിരിക്കുന്നത്. ഗുജറാത്തിൽ 247 കുടിവെള്ള പദ്ധതി അടക്കം നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു. രാജ്യത്ത് ഓരോ സംസ്ഥാനത്തിലും 70 താലൂക്കുകളിലായി ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന 70 പേർക്ക് സഹായം എത്തിക്കും. 70 പേരുടെ കണ്ണ് പരിശോധിച്ച് കണ്ണടകൾ വിതരണം ചെയ്യും. 70 സ്ഥാപനങ്ങൾ ശുചീകരിക്കും. സൂറത്തിൽ എഴുപതിനായിരം വൃക്ഷത്തൈകൾ നടും. കോവിഡ് രോഗികൾക്കുള്ള മരുന്ന് വിതരണം, രക്തദാനം എന്നിവയും സംഘടിപ്പിക്കും.

റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുട്ടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി എന്നിവ ജന്മദിനാശംസകൾ നേർന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡ എന്നിവരും ആശംസകളർപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →