പ്യോങ്യാങ്: ഉത്തര കൊറിയയിൽ വിചിത്രമായ പുതിയ വിദ്യാഭ്യാസ പരിഷ്കാരം നിലവിൽ വന്നു. ഇനി മുതൽ നെഴ്സറി ക്ലാസിലെ കുട്ടികൾ ദിവസവും ഒന്നര മണിക്കൂർ തങ്ങളുടെ നേതാവായ കിം യോങ് ഉന്നിൻ്റെ മഹത്വങ്ങൾ പഠിക്കണം. നേരത്തെ ഇത് 30 മിനിറ്റ് മാത്രമായിരുന്നു.
കിമ്മിൻ്റെ സഹോദരി കിം യോ യോങ്ങാണ് പുതിയ ഉത്തരവ് പുറത്തിറക്കിയതെന്ന് ഡെയ്ലി നോർത്ത് കൊറിയൻ വെബ് സൈറ്റ് റിപ്പോർട് ചെയ്തു. കുട്ടികളിൽ നേതാവിനോടു ള്ള കൂറും ആദരവും വളർത്താനാണത്രേ പുതിയ പരിഷ്കാരം.

