ജോര്‍ജിയയിലെ തടങ്കല്‍ കേന്ദ്രത്തിലെ കുടിയേറ്റക്കാര്‍ നേരിടുന്നത് ഭയാനകമായ അവസ്ഥകളെന്ന് റിപ്പോര്‍ട്ട്: സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനും ഗര്‍ഭപാത്ര നീക്ക ശസ്ത്രക്രീയക്കും വിധേയരാവുന്നു

ജോര്‍ജിയ: ജോര്‍ജിയയിലെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസ്) തടങ്കല്‍ കേന്ദ്രത്തിലെ കുടിയേറ്റക്കാര്‍ നേരിടുന്നത് ഭയാനകമായ അവസ്ഥകളെന്ന് വിസില്‍ ബ്ലോയറുടെ വെളിപ്പെടുത്തല്‍. സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനും ഗര്‍ഭപാത്ര നീക്ക ശസ്ത്രക്രീയക്കും വിധേയരാവുന്നു. കൊവിഡ് പരിശോധനകള്‍ ഇവിടെ നടത്താറില്ല. പലപ്പോഴും എതിര്‍ത്ത് സംസാരിക്കുന്ന കുടിയേറ്റക്കാരെ ഏകാന്തതടവിലേക്കുകയാണെന്നും ഡോണ്‍ വൂട്ടന്‍ എന്ന നഴ്‌സ് വ്യക്തമാക്കുന്നു.10 വര്‍ഷത്തിലേറെയായി നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്ന ഡോണ്‍ വൂട്ടന്‍ മൂന്ന് വര്‍ഷം ജോര്‍ജിയയിലെ ഇര്‍വിന്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലായിരുന്നു പ്രവര്‍ത്തിച്ചത്. ഈ നടപടികളെക്കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ തരംതാഴ്ത്തുകയും ശാസിക്കുകയും ചെയ്തുവെന്ന് ഇന്റര്‍സെപ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വൂട്ടന്‍ പറയുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷക സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും അടിയന്തര ഇടപെടലും അന്വേഷണവും അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികാരനടപടി ഭയന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഇര്‍വിന്റെ മെഡിക്കല്‍ സംഘത്തിലെ മറ്റൊരു അംഗവുമായുള്ള അഭിമുഖവും വൂട്ടന്‍ പുറത്ത് വിട്ടിട്ടുണ്ട്.സ്പാനിഷ് കുടിയേറ്റക്കാരില്‍ ഗര്‍ഭപാത്രം നീ്ക്കം ചെയ്യുന്ന ഹിസ്റ്റെരെക്ടോമികള്‍ വ്യാപകമായി ചെയ്യുന്നുണ്ട്. പലരും എന്തുകൊണ്ടാണ് ഈ പ്രക്രിയയ്ക്ക് വിധേയരായതെന്ന് മനസിലായിട്ടില്ല.ആര്‍ത്തവ സമയത്ത് രക്തസ്രാവം കൂടുതലായി പരാതിപ്പെടുന്ന സ്ത്രീകള്‍ക്കാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്.എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പല സ്ത്രീകള്‍ക്കും മനസ്സിലാവാറില്ലെന്നും അവര്‍ പറഞ്ഞു. ശസ്ത്രക്രിയക്കിടെ ശരിയായ രീതിയില്‍ സ്ത്രീകള്‍ക്ക് അനസ്‌തേഷ്യ നല്‍കാറില്ലെന്നും അവര്‍ വ്യക്തമാക്കി.അത് ഒരു പരീക്ഷണ തടങ്കല്‍പ്പാളയം പോലെയാണ് തോന്നിയത്.

പ്രോജക്ട് സൗത്ത് എന്ന മനുഷ്യാവകാശ സംഘടന 2017ല്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ തടവുകാരോട് ഇര്‍വിന്‍ ഗ്രൂപ്പ് മോശമായി പെരുമാറുന്നതായി പറഞ്ഞിരുന്നു.കോവിഡ് -19 ഭീഷണി കൂടിയായപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ടെന്നും ഇപ്പോള്‍ സംഘടന പറയുന്നു.പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം മറയ്ക്കുകയും കോവിഡ് -19 ബാധിച്ചവരെ രോഗം ഇല്ലാത്തവരുമായി കൂട്ടിക്കലര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.ഈ തടങ്കല്‍ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല,” പ്രോജക്ട് സൗത്തിലെ മനുഷ്യാവകാശ അഭിഭാഷകനായ ആസാദെ ഷാഷഹാനി പറഞ്ഞു. ആളുകളെ ഉടനടി മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, വളരെക്കാലമായി തടങ്കല്‍ പാളയം അടച്ചുപൂട്ടാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നും അവര്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →