ന്യൂ ഡല്‍ഹി: വിമാനത്തിനുളളില്‍ ഫോട്ടോയെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവായി. നടി കങ്കണ റനൗട്ടിന്‍റെ ചണ്ഡിഗഡ്- മുംബൈ യാത്രയില്‍ വിമാനത്തിനുളളില്‍ കയറി മാദ്ധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും അവരുടെ ഫോട്ടോയെടുത്തിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചച്ചെന്ന് ആരോപിച്ചാണ് ഉത്തരവ്. ലംഘിക്കപ്പെട്ടാല്‍ വിമാന കമ്പനിക്കെതിരെ നടപടിയുണ്ടാവും. പിറ്റേ ദിവസം മുതല്‍ രണ്ടാഴ്‌ച്ചത്തേക്ക് സര്‍വീസ് റദ്ദാക്കും. ലംഘിക്കപ്പെട്ടവര്‍ക്കെതിരെ കമ്പനി നപടികള്‍ എടുത്തുവെന്നുറപ്പാക്കിയാലെ സര്‍വീസ് തുടരാന്‍ അനുവദിക്കുകയുുളളു.
ഇനിമുതല്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ജോയിന്‍റ് ഡയറക്ടര്‍ ജെനറല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജെനറല്‍ എന്നിവരുടെ രേഖാമൂലമുളള അനുമതിയുണ്ടെങ്കില്‍ മാത്രമേ വിമാനത്തില്‍ ചിത്രമെടുക്കാന്‍ കഴിയൂ.